മഹാ സുബൈർ എം മോഹനൻ ഒന്നിക്കുന്ന ‘ഒരു ജാതി ജാതകം’.ചിത്രീകരണം തുടങ്ങുന്നു

‘അരവിന്ദന്റെ അതിഥികൾ’ എന്ന വൻവിജയത്തിന് ശേഷം എം മോഹനൻ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതി, വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ‘ഒരു ജാതി ജാതകം’.ജൂലൈ ൽ ചിത്രീകരണം തുടങ്ങുന്നു.

മഹാ സുബൈർ നിർമ്മിച്ച് നവാഗത സംവിധായകൻ ജയലാൽ ദിവാകരൻ ഒരുക്കുന്ന മലയാളികളുടെ പ്രിയങ്കരനായ ശ്രീനിവാസൻ തിരിച്ചു വരുന്ന വിനീത് ശ്രീനിവാസനും ടൈം ഷൈൻ ചാക്കോയും പ്രധാന കഥാപാത്രങ്ങളാകുന്ന “കുറുക്കൻ” റിലീസിന് തയ്യാറെടുക്കുമ്പോഴാണ് പുതിയ സിനിമയായ ‘ഒരു ജാതി ജാതകം” വുമായി മഹാസുബൈറും എം മോഹനനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്നത്.

ശ്രീനിവാസനും അജു വർഗീസും മൃദുൽ നായരും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഒരു ജാതി ജാതകം’ കാമറ കൈര്യം ചെയ്യുന്നത് വിശ്വജിത് ഒടുക്കത്തിലും സംഗീത സംവിധാനം ഗുണ ബാലസുബ്രമണ്യവും എഡിറ്റിംഗ് രഞ്‌ജൻ എബ്രഹാമും നിർവ്വഹിക്കുന്നു.

ഗാനങ്ങൾ ഒരുക്കുന്നത് മനു മഞ്ജിത്ത് ആണ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ധീൻ,കോ റൈറ്റർ സരേഷ് ഇരിങ്ങൽ,കാസ്റ്റിംഗ് ഡയറക്ടർ പ്രശാ‌ന്ത് പാട്യംകാസ്റ്റിംഗ് ഡയറക്ടർ പ്രശാ‌ന്ത് പാട്യം,മേക്കപ്പ് ഷാജി പുൽപള്ളി,വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ,പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി,സ്റ്റിൽസ് പ്രേമംലാൽ പട്ടാഴി