തിരുവനന്തപുരം: പ്ലസ് 2 വിച്ച്എസ്ഇ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു.വൈകിട്ട് നാല് മണി മുതൽ വെബ്സൈറ്റുകൾ വഴി ഫലം അറിയാൻ സാധിക്കും. 82.95 ശതമാനമാണ് വിജയശതമാനം. 4,32,436 പേരിൽ 28,495 പേരാണ് വിഎച്ച്എസ്ഇ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
മുൻവർഷത്തെ 83.87 വിജയശതമാനത്തെ. അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.92 കുറവ് രേഖപ്പെടുത്തി. 33,815 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. . 77 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. എട്ട് സർക്കാർ സ്കൂളുകൾ, 25 എയ്ഡഡ് സ്കൂളുകൾ, 32 അൺ എയ്ഡഡ് സ്കൂളുകൾ, 12 സ്പെഷൽ സ്കൂളുകൾ എന്നിങ്ങനെയാണ് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ കണക്ക്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയത്.
വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയിലും (87.55 ശതമാനം) കുറവ് പത്തനംതിട്ട (76.59) ജില്ലയിലുമാണ്. പുനർ മൂല്യനിർണയത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം.