സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം,രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തിൽ താരങ്ങൾക്കെതിരെ നിർമാതാക്കൾ എത്തിയതോടെ ഈ വിഷയത്തിൽ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത്.

ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തിൽ ആദ്യം മുതലെയുള്ള സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങൾ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയിൽ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന് മാതാപിതാക്കൾ ചോദിക്കണം”- ഷൈൻ ടോം ചാക്കോ പറഞ്ഞു.

‘ലൈവ്’ എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷൈൻ.എസ് സുരേഷ്ബാബുവിന്റെ രചനയിൽ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. വ്യാജവാർത്തകൾ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.