സാംസ്കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്ബ്രോട്ടിൻ ജീവനൊടുക്കിയ പുളിക്കല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രതിഷേധം

മലപ്പുറം: പുളിക്കല്‍ സാംസ്കാരിക പ്രവര്‍ത്തകൻ റസാഖ് പയമ്ബ്രോട്ടിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സിപിഎം ഭരിക്കുന്ന പുളിക്കല്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ പ്രതിഷേധവുമായി കോൺഗ്രസും ലീഗും.

റസാഖ് പയമ്ബ്രോട്ടിന്റെ മരണത്തിന് പഞ്ചായത്ത് അധികൃതരുടെ നടപടികളാണ് കാരണമെന്നാരോപിച്ച്‌ കുടുംബാംഗങ്ങളാണ് ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നത്. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ച്‌ പ്രതിഷേധിച്ചു. പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടന്നു.

സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാൻ്റുമായി തര്‍ക്കത്തില്‍ ആയിരുന്ന റസാഖ് വിഷയം പരിഹരിക്കാൻ സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തിൽ നിരവധി തവണ പരാതി നല്‍കുകയും സോഷ്യല്‍ മീഡിയകളിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ അനുകൂലമായി പരിഹാരം കാണാൻ പഞ്ചായത്ത് ഓഫീസ് അധികൃതർക്ക് കഴിഞ്ഞിരുന്നില്ല.

ഗ്രാമപഞ്ചായത്തിൽ മായുള്ള തര്‍ക്കം പ്ലാസ്റ്റിക് മാലിന്യ പ്ലാന്റിനെതിരെ ഗ്രാമപഞ്ചായത്തിൽ നല്‍കിയ പരാതികളും രേഖകളും കഴുത്തില്‍ സഞ്ചിയിലാക്കി തൂക്കിയിട്ടാണ് പൊതുപ്രവര്‍ത്തകനായ റസാഖ് ജീവനൊടുക്കിയത്. മൊയിൻ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുൻ സെക്രട്ടറി കൂടിയായ റസാഖ് വസ്തുവകകൾ ഉൾപ്പടെ സ്വത്ത് പാർട്ടിക്ക് എഴുതി നൽകിയയാളാണ്