ആംബുലൻസിൽ ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തു്, സ്ത്രീ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

സിലിഗുരു: ശവപ്പെട്ടിയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ നാല് പേരെ പശ്ചിമ ബംഗാൾ പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ചൊവ്വാഴ്ച പിടികൂടി. സമീർ ദാസ് (28), അപൂർവ ഡേ (54), പപ്പു മോദക് (31), സരസ്വതി ദാസ് (34) എന്നിവരെയാണ് സിലിഗുരി പോലീസ് അറസ്റ്റ് ചെയ്തത്.

ആബുലൻസിൽ സൂക്ഷിച്ചിരുന്ന ശവപ്പെട്ടിയിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇവരിൽ നിന്ന് 64 കിലോ കഞ്ചാവ് പിടികൂടിയതായും ആംബുലൻസ് പിടിച്ചെടുത്തതായും എസ്ടിഎഫ് അറിയിച്ചു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആംബുലൻസ് തടഞ്ഞു നടത്തിയ പരിശോധനയിൽ ശവപ്പെട്ടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾകണ്ടെത്തിയത് ശവപ്പെട്ടി വെള്ള തുണിയിൽ പൊതിഞ്ഞ് പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു നിലയിലായിരുന്നു.

സിലിഗുരിയിലെ ഫുൽബാരി മേഖലയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ആംബുലൻസിൽ ത്രിപുരയിൽ നിന്നും അസം, പശ്ചിമ ബംഗാൾ വഴി ബിഹാറിലേക്ക് ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. ശവപ്പെട്ടിയിൽ 18 പൊതികളായി 64 കിലോ കഞ്ചാവാണ് ശവപ്പെട്ടിയ്ക്കകത്ത് സൂക്ഷിച്ചിരുന്നത്.