സ്വന്തം വരുമാനം മുഴുവൻ സമൂഹത്തിന് വേണ്ടി മാത്രം ചെലവിട്ട ലോകത്തെ ആദ്യത്തെ വ്യക്തിയാണ് ശ്രീ കല്ല്യാണസുന്ദരം. മുപ്പത് വർഷത്തോളം ഒരു ലൈബ്രേറിയനായി ജോലി ചെയ്ത ഇദ്ദേഹം,ഇക്കാലയളവിൽ തന്റെ മുഴുവൻ ശമ്പളവും പാവങ്ങൾക്കും
മറ്റാവശ്യക്കാർക്കുമായി നൽകി. പത്തു ലക്ഷത്തോളം വരുന്ന പെൻഷൻ പണവും പാവപ്പെട്ടവർക്ക് വേണ്ടി തന്നെയാണ് അദ്ദേഹം ചെലവഴിച്ചത്.
ഭാരത സർക്കാരിന്റെ ബെസ്റ് ലൈബ്രേറിയൻ അവാർഡ് നേടിയിട്ടുള്ള കല്ല്യാണസുന്ദരം ഹോട്ടൽ ജോലി ചെയ്താണ് തന്റെ സ്വന്തം ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വരുമാനം കണ്ടെത്തുന്നത്. ‘Man of the Millennium’ ബഹുമതി നൽകി അമേരിക്കൻ ഗവണ്മെന്റ് ശ്രീ കല്ല്യാണസുന്ദരത്തെ ആദരിച്ചു.ഈ ബഹുമതിയുടെ ഭാഗമായി ലഭിച്ച 30 കോടി രൂപയും ഈ രീതിയിൽ തന്നെയാണ് അദ്ദേഹം ചെലവാക്കിയത്. വിവാഹ ജീവിതം സാമൂഹ്യ സേവനത്തിനു തടസ്സമാകാതിരിക്കാൻ എൺപതാം വയസ്സിലും തനിച്ചു ജീവിക്കുന്നു കല്ല്യാണസുന്ദരം.
അദ്ദേഹത്തിന്റെ സേവനമനോഭാവത്തിൽ ആകൃഷ്ടനായ സൂപ്പർ സ്റ്റാർ രജനികാന്ത് തന്റെ അച്ഛനായി അദ്ദേഹത്തെ ദത്തെടുക്കുകയുണ്ടായി. ഇങ്ങനെയൊരു മഹാനായ മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരിക്കുന്നു എന്നു പോലും ഇന്ത്യക്കാരായ നമ്മൾ അറിയാതെ പോയി. ഇത് പോലെ ആരും അറിയാതെ പോകുന്ന എത്രയോ നന്മകൾ ഇവിടെയുണ്ട്, നന്മ പറയാൻ ആരും ശ്രമിക്കാറില്ല,വീഴ്ചകളെ തിരഞ്ഞു പിടിക്കാനാണ് നമ്മുടെ ലോകത്തിനിഷ്ടം.