പാണക്കാട് തങ്ങള്‍ കുടുംബത്തിന്റെ പാ​ത​യോ​രത്തെ 15 സെന്റ് ഭൂമി നഗരാരോഗ്യ കേന്ദ്രത്തിന് ധാനം നൽകി

മ​ല​പ്പു​റം: ന​ഗ​രാരോഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള സ്ഥ​ലം പാ​ണ​ക്കാ​ട് തങ്ങൾ കുടുംബം സൗജന്യമായി വിട്ടുനൽകി.  പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബ​ത്തി​ന്റെ കു​ടും​ബ​സ്വ​ത്തി​ൽ നി​ന്നാ​ണ് മ​ല​പ്പു​റം-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യോ​ര​ത്ത് ഭൂ​മി​ക്ക് ഉ​യ​ർ​ന്ന വി​ല​യു​ള്ള ഭൂമി സൗ​ജ​ന്യ​മാ​യി മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യ്ക്ക് വി​ട്ടു​ന​ൽ​കി​യ​ത്.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ കു​ടും​ബം പു​രാ​ത​ന​കാ​ലം മു​ത​ൽ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ്വ​ന്തം നി​ല​ക്കും അ​ല്ലാ​തെ​യും സ​മാ​ധാ​നം പ​ക​ർ​ന്ന മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ന്റെ അ​വ​കാ​ശി​ക​ളാണെ​ന്ന് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോഗത്തിൽ മു​സ്‍ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി കെ കു​ഞ്ഞാ​ലി​ക്കു​ട്ടി ഭൂ​മി കൈ​മാ​റ്റ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ​റ​ഞ്ഞു.

സ്ഥ​ല​ത്ത് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ല​ഭ്യ​മാ​ക്കി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ന​ഗ​രാ രോ​ഗ്യ കേ​ന്ദ്രം നിര്‍മിക്കുമെന്ന് നഗരസഭാ ചെയർമാൻ മു​ജീ​ബ് കാ​ടേ​രി അ​റി​യി​ച്ചു.പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ധാ​രം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി​ക്ക് കൈ​മാ​റി. മ​ല​പ്പു​റ​ത്തി​ന്റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പൊ​തു​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സം​വി​ധാ​ന​ങ്ങ​ൾ​ക്കും പാ​ര​മ്പ​ര്യ​മാ​യി ത​ന്നെ ഇ​ത്ത​രം സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ പാ​ണ​ക്കാ​ട് കു​ടും​ബ​ത്തി​ന് എ​ന്നും സ​ന്തോ​ഷം മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു.