കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ സർക്കാർ ഇടപെടുന്നു

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥി ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി സമരത്തിൽ പ്രശ്നപരിഹാരത്തിനായി ഇന്ന് രണ്ട് മന്ത്രിമാർ നേരിട്ടെത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സഹകരണ മന്ത്രി വി എൻ വാസവനും മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും ഇന്ന് രാവിലെ 10 മണിയ്ക്ക് ചർച്ച നടത്തും.

എംഎൽഎയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളുമായി നടത്തിയ ഇന്നലത്തെ ചർച്ച പരാജയപ്പെട്ടിരുന്നു. അമൽ ജ്യോതി സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത രം​ഗത്തെത്തിയിരുന്നു. കോളേജിൽ നടന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു.

ബഹളങ്ങൾ ഉണ്ടാക്കുകയും എല്ലാം നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും വികാരി ജനറൽ കുറ്റപ്പെടുത്തി.