അമ്മയ്ക്ക് മാത്രമായി ഒരവകാശമില്ല,കുട്ടികളുടെ മേൽ അച്ഛനും തുല്യ അവകാശം

ന്യൂഡൽഹി: കുട്ടിയുടെ മേൽ അമ്മയ്ക്ക് മാത്രമായി അവകാശമില്ലെന്ന് നിരീക്ഷിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്‍റെ മകനെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഐഷയോട് ഡൽഹിയിലെ കുടുംബ കോടതി.ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെ ഒൻപതു വയസുകാരനായ മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചു.

“അമ്മയ്ക്ക് മാത്രം കുട്ടിയുടെ മേൽ അവകാശമില്ല,അദ്ദേഹം കുട്ടിയോട് മോശമായി പെരുമാറാത്ത ഒരു അച്ഛനുമായിരിക്കുമ്പോൾ പിന്നെ എന്തിനാണ് സ്വന്തം കുട്ടിയെ കാണുന്നതിനെ നിങ്ങൾ എതിർക്കുന്നത്.” കോടതി ചോദിച്ചു. വേർപിരിഞ്ഞ് താമസിക്കുന്ന ധവാൻ ദമ്പതികൾ തമ്മിൽ വിവാഹമോചനവും, കുട്ടിയുടെ സംരക്ഷണവുമായും ബന്ധപ്പെട്ട് ഇന്ത്യയിലും ഓസ്ട്രേലിയയിലും കേസുകൾ നടക്കുന്നുണ്ട്.

ഐഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ് കുട്ടി താമസിക്കുന്നത്. ജൂൺ 17നാണ് ശിഖർ ധവാന്‍റെ കുടുംബ സംഗമം നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മകനെ ഇന്ത്യയിലേക്ക് അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഐഷ അറിയിച്ചതിനെത്തുടർന്ന് ചടങ്ങ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സമയത്ത് ക്ലാസില്ലെന്ന കാരണത്താലാണ് ചടങ്ങ് മാറ്റിവെച്ചത്.

വീണ്ടും എതിർപ്പുമായി ഐഷ രംഗത്തത്തി. പുതിയ തീയതി നിശ്ചയിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങോട് ആലോചിക്കാത്തതിനാൽ ഇത് നടക്കില്ലെന്നായിരുന്നു ഇവരുടെ വാദം.ഗങ്ങൾക്കും കുട്ടിയെ കാണാനുള്ള അവസരമായിരിക്കും ഇതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടി കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നത് യുക്തിരഹിതമാണെന്ന് പറയാനാവില്ലെന്നും കുട്ടി ധവാൻ കുടുംബത്തെ കാണുന്നതിനെ എതിർക്കാൻ മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ ഐഷക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്കൂൾ അവധിയുള്ള സമയത്ത് കുട്ടി കുറച്ച് ദിവസത്തേക്ക് ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്ന ഹർജിക്കാരന്‍റെ ആഗ്രഹത്തെ എതിർക്കാനാവില്ല.കുട്ടിയെ സ്ഥിരമായി തനിക്കൊപ്പം നിർത്തണമെന്ന് ധവാൻ ആവശ്യപ്പെടുന്നില്ല. മറിച്ച് കുഞ്ഞിനെ കുറച്ച് ദിവസത്തേക്ക് ഇന്ത്യയിൽ വേണമെന്നത് മാത്രമാണ് അവരുടെ ആഗ്രഹമെന്നും കോടതി പറഞ്ഞു.