ബെംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ് വരൻ. ബുധനാഴ്ച ബെംഗളൂരു ജയനഗറിലുള്ള ഒരു ഹോട്ടലിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ ബ്രാഹ്മണാചാര പ്രകാരമാണ് വിവാഹം നടന്നത്ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്‌കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. മിന്റ് ലോഞ്ചിലെ ലേഖികയാണ്.പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് ദോഷി.സിംഗപൂര്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ സിഎംഒ ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു.2014ൽ പിഎംഒ ഓഫീസിലെത്തിയ ദോഷി 2019 ജൂണിൽ നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ ജോയിന്റ് സെക്രട്ടറി റാങ്കിൽ പിഎംഒയിൽ ഒഎസ്ഡി ആയി നിയമിതനായി.
സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ ഒരു രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനാണ്. കമ്മ്യൂണിക്കേഷൻ അഡ്വൈസറായും സേവനമനുഷ്ഠിക്കുകയും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ കാബിനറ്റ് റാങ്ക് പദവിയും വഹിച്ചിട്ടുണ്ട്.