വിദ്യ ഇപ്പോഴും ഒളിവിൽ , സൈബർസെൽ സ​​​ഹായം തേടി പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം : ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ ഒളിവിൽ പോയ കെ. വിദ്യയെ പിടികൂടാൻ സൈബർ സെല്ലിന്റെ സ​ഹായം തേടി പോലീസ്.വിദ്യ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിച്ചാൽ പിടികൂടുന്നതിനായാണ് സൈബര്‍സെല്ലിന്റെ സഹായം തേടിയത്.

അ​ഗളി പോലീസ് ശനിയാഴ്ച്ച വൈകിട്ട് സൈബർസെല്ലിന്റെ സഹായത്തിനായി അറിയിച്ചു. അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ കണ്ടെത്താല്‍ പോലീസിനായിട്ടില്ല.വിദ്യയുടെ സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. 

ശനിയാഴ്ച രാവിലെ പോലീസ് സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി.വീട് പൂട്ടിക്കിടക്കുന്നത് കണ്ട പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ച്‌ . ബന്ധുക്കളിൽ നിന്ന് വീടിന്റെ താക്കോൽ വാങ്ങി ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.വിദ്യയെ കണ്ടെത്താനായി ഊർജ്ജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു