കായിക ലോകത്തിലെ അതി സമ്പന്നൻ,1050 കോടി ആസ്തി,വിരാട് കോഹ്‌ലി

ലോകത്തിലെ തന്നെ ഏറ്റവും പോപ്പുലറായ കായിക താരമാണ് വിരാട് കോഹ്‌ലി .ലോകത്തിലെ അതി സമ്പന്നരായ കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇടംപിടിച്ചു കഴിഞ്ഞു.വിരാട് കൊഹ്‌ലിയുടെ ആസ്തി ആയിരം കോടിക്കു മുകളിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ തന്നെ ഏറ്റവും സമ്പന്നൻ കോഹ്‌ലിയാണ്.

ഇൻസ്റ്റഗ്രാമിൽ 252 മില്യൺ ആളുകളാണ് കോഹ്ലിയെ ഫോളോ ചെയ്യുന്നത്.നിരവധി ബ്രാൻഡുകളിലും നിന്നും സ്റ്റാർട്ട് അപ്പുകളിൽ നിന്നും കോടികളാണ് കോഹ്‌ലിയുടെ വരുമാനം.ബോളിവുഡിൽ പോലും ബ്രാൻഡ് എൻഡോർസസിലൂടെ ഇത്രയും പണം സമ്പാദിക്കുന്ന മറ്റൊരു താരം ഇന്ത്യിൽ ഇല്ല.

ബിസിസിഐയുടെ A+ ടീം കരാർ പ്രകാരം മാത്രം 7 കോടിയാണ് കോഹ്‌ലിക്ക് ലഭിക്കുന്നത്. ഓരോ ടെസ്റ്റ് മത്സരത്തിലും 15 ലക്ഷം രൂപയും . ഏകദിനത്തിൽ 6 ലക്ഷവും ടി20 യിൽ 3 ലക്ഷം രൂപയുമാണ് കോഹ്‌ലിയുടെ മാച്ച് ഫീ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ഐപിഎൽ കരാറിൽ നിന്ന് പ്രതിവർഷം 15 കോടി രൂപ ലഭിക്കും.ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റിന് 8.9 കോടി രൂപയും ട്വിറ്ററിൽ 2.5 കോടിയുമാണ് വിരാട് കോഹ്‌ലിയുടെ ചാർജ്.ഐപിഎൽ കരാറിൽ നിന്ന് പ്രതിവർഷം 15 കോടി രൂപ ലഭിക്കും.18 ഓളം ബ്രാൻഡുകളുടെ പരസ്യ ചിത്രീകരണത്തിൽ നിന്നും 7.50 മുതൽ 10 കോടി രൂപ വരെയാണ് താരം ഈടാക്കുന്നത്.ബ്രാൻഡ് എൻഡോർസ്മെന്റിലൂടെ മാത്രം 175 കോടി രൂപയാണ് കോഹ്‌ലിയുടെ വരുമാനം.

മുംബൈയിൽ 34 കോടിയും ഗുരുഗ്രാമിൽ 80 കോടിയും മൂല്യമുള്ള വീടുകൾ താരത്തിനുണ്ട്. 31 കോടിയോളം വില മതിക്കുന്ന ആഢംബര കാറുകൾ എന്നിവയും കോഹ്‌ലിയുടെ ആസ്തി കൂട്ടുന്നു.എഫ്‌സി ഗോവ, ടെന്നീസ് ടീം, പ്രോ-ഗുസ്തി ടീം ഇതിന്റെയും ഉടമ കൂടിയാണ് വിരാട് കോഹ്‌ലി