മണിപ്പുരിലെത്തിയ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞു,സ്ഥലത്ത് സംഘർഷം

ഇംഫാൽ : മണിപ്പൂരിൽ എത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് ന്നുണ്ടായ സംഘർഷത്തിൽ പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ചെയ്തു.ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്.

മണിപ്പൂരിൽ നൂറുകണക്കിനു സ്ത്രീകൾ രാഹുലിനു വഴിയൊരുക്കാനെത്തിയ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘർഷം രൂക്ഷമായത്. ഇവരെ തുരത്തുന്നതിനു വേണ്ടിയാണ് പൊലീസ് ആകാശത്തേക്കു വെടിവച്ചത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഉച്ചയ്ക്ക് 12.30 തൊട്ട് രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു.ഹെലികോപ്റ്ററിൽ രാഹുൽ യാത്ര തുടരുമെന്നു പാർട്ടിവൃത്തങ്ങൾ അറിയിച്ചു.