ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി ജെ പി നേതാവിന്റെ വീട് പൊളിച്ചു

മധ്യപ്രദേശ്: മധ്യപ്രദേശിലെ സിധിയിൽ ആദിവാസി വിഭാഗത്തിൽ പെട്ട ദസ്‌മത റാവത് എന്ന കരൗണ്ഡി സ്വദേശിയുടെ മേൽ പ്രവേഷ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് മുത്രമൊഴിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ നിർദേശം നൽകി.

തെരച്ചിൽ വ്യാപകമാക്കിയ പോലീസ് രാത്രിയോടെ പ്രതിയായ ബിജെപി എംഎൽഎയുടെ സഹായിയായ പ്രവേഷ് ശുക്ലയെ അറസ്റ്റ് ചെയ്‌തു.ഐ പി സി 294,504 വകുപ്പ്, എസ് സി- എസ് ടി ആക്റ്റ് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ കേസെടുത്ത് കുറ്റക്കാരനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ നിർദേശം നൽകി.പർവേഷ് ശുക്ലയുടെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ എത്തി വീട് പൊളിച്ചത്.

വിവാദം ഇപ്പോഴും തുടരുകയാണ്.ഈ ദുഷ്‌കർമ്മത്തിന് ഇരയായ ആദിവാസി യുവാവ് ദൃശ്യത്തെ തള്ളിപറഞ്ഞ് സത്യവാങ്‌മൂലം നൽകിയിരുന്നു. യുവാവിനെ ഭീഷണിപ്പെടുത്തി സത്യവാങ്‌മൂലം സമർപ്പിച്ചതാണെന്നാണ് പ്രതിപക്ഷം അടക്കം ആരോപിക്കുന്നത്.