50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലെ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ്

ന്യൂഡൽഹി: ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകൾ ഒഴിവുള്ള ട്രെയിനുകളിലെ യാത്രക്കാണ് ഇളവ്.എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയിലടക്കം 25 ശതമാനം ഇളവ് നൽകും.ടിക്കറ്റിന്റെ അടിസ്ഥാന നിരക്കിലാണ് 25 ശതമാനം ഇളവ്.

വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിലാണ് ഇളവ്. ഒരുവര്‍ഷത്തേക്കാണ് പദ്ധതി. കേന്ദ്ര റെയില്‍വേ മന്ത്രാലയം സോണല്‍ റെയില്‍വേകള്‍ക്ക് ഇതു സംബന്ധിച്ച നിർദേശം നല്‍കി. അനുഭൂതി, വിസ്റ്റാഡോം കോച്ചുകളുകൾ ഉൾപ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയർ കാറിലും എക്‌സിക്യൂട്ടീവ് ക്ലാസുകളിലും ഇളവുണ്ടാകും.