കാലവർഷം,ഡല്‍ഹിയില്‍ കനത്ത മഴ,പല പ്രദേശങ്ങളും വെള്ളത്തിനടിയിൽ

ന്യൂഡൽഹി : കഴിഞ്ഞ 20 വർഷത്തിനിടയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മഴയാണ് ശനിയാഴ്ച ഡല്‍ഹിയിൽ പെയ്തത്. കാലവർഷത്തിന്‍റെ ആദ്യ ദിനം തന്നെ ലഭിച്ച കനത്ത മഴ ഡൽഹിയെ വെള്ളത്തിനടിയിലാക്കി.കനത്ത മഴ വലിയ നാശനഷ്ടമാണ് വരുത്തി വച്ചത്.

ഒരു മരണവും പതിനഞ്ച് വീടുകളും മറ്റ് നിരവധി കെട്ടിടങ്ങളും തകർന്നതായാണ് റിപ്പോര്‍ട്ട്. മതിൽ ഇടിഞ്ഞുവീണ് മണ്ണിനടിയിലായാണ് ഒരു സ്ത്രീയ്ക്ക ദാരുണാന്ത്യം സംഭവിച്ചത്.കനത്ത മഴയിൽ നിരവധി സ്ഥലങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു, മരങ്ങൾ കടപുഴകി, വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, വിവിധ ഭാഗങ്ങളിൽ വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഡൽഹിയിൽ കൂടുതൽ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു