മിനിലോറിയും ബസ്സും കൂട്ടിയിടിച്ച് ഒരു മരണം, ബസ് തലകീഴായി മറിഞ്ഞു

കണ്ണൂർ: കണ്ണൂർ തോട്ടടയിൽ മിനിലോറിയും ബസ്സും കൂട്ടിയിടിച്ച് ഒരു മരണം.ബസ്സിലെ യാത്രക്കാരനാണ് മരിച്ചത്..പരിക്കേറ്റ 24 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്.

കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി ഇടിച്ച് ബസ് മൂന്ന് തവണ മലക്കം മറിഞ്ഞെന്ന് ദൃക്സാക്ഷികൾ പറയുന്നു. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്.. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.