രാജ്യത്ത് ജീവൻ അപായപ്പെടുത്തുന്ന ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. ഡെങ്കിപ്പനിക്കെതിരെ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ്

ന്യൂഡൽഹി : കേരളം ,അസം,ഒഡീഷ, തുടങ്ങി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്.കാലവർഷം ആരംഭിച്ചതോടെയാണ് ഇന്ത്യയിൽ ഡെങ്കിപ്പനി പടരുന്നത്.രോഗബാധിതയായ ഈഡിസ് ഈജിപ്തി കൊതുക് കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പനി, തലവേദന, ചർമ്മത്തിൽ ചൊറിച്ചിൽ, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. രോ​ഗം തിരിച്ചറിയപ്പെടാതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ ഇത് അമിത രക്തസ്രാവം, സ്ട്രോക്ക്, മരണം എന്നീ ​ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം.

ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്തേണ്ടത് പ്രധാനമാണ്. സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.ഭക്ഷണം കഴിക്കുന്നതിന് മുമ്പും ,പൊതു ഇടങ്ങളിൽ പെരുമാറിയതിന് ശേഷവും ഇടയ്ക്കിടെയ്ക്കും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നിങ്ങളുടെ വായയും മൂക്കും ടിഷ്യു അല്ലെങ്കിൽ കർച്ചീഫ് അല്ലെങ്കിൽ കൈ കൊണ്ട് മൂടുക. ഉടൻ തന്നെ കൈ കഴുകി വൃത്തിയാക്കുക.ഉപയോഗിച്ച ടിഷ്യൂ ശരിയായി നിർമാർജ്ജനം ചെയ്യുക.

ഇൻഫ്ലുവൻസ, അഞ്ചാംപനി, കോവിഡ്-19 എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ വാക്സിനുകൾക്ക് കഴിയും. ഡോക്ടറുടെ നിർദേശാനുസരണം വേണം വാക്സിനുകൾ സ്വീകരിക്കേണ്ടത്.സാമൂഹിക അകലം പാലിക്കുക: ചുമ, തുമ്മൽ, അല്ലെങ്കിൽ ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ള വ്യക്തികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ വീടിന് പുറത്തുള്ള ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നത് പരിമിതപ്പെടുത്തുക.

പതിവായി വ്യായാമം ചെയ്യുക, പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക എന്നിങ്ങനെ ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുക. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം രോഗങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ സഹായിക്കും.മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ഇറങ്ങുന്നത് ഒഴിവാക്കണം. മഴക്കാലത്ത് സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും മലിനജലവുമായി മുറിവുകൾ സമ്പര്‍ക്കത്തില്‍ വരാതെ നോക്കേണ്ടതാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിലേക്ക് വിടാതിരിക്കാനും മുതിര്‍ന്നവരും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവർ വേ​ഗത്തിൽ രോ​ഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് പ്രധാനമാണ്.