രാഷ്ട്രീയത്തിൽ വന്നാൽ അഭിനയം പൂർണമായും ഉപേക്ഷിക്കും’: അരങ്ങേറ്റ സൂചന ശക്തമാക്കി വിജയ്

ചെന്നൈ ∙ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങൾ ശക്തമാക്കി നടൻ വിജയ് ആരാധക സംഘമായ വിജയ് മക്കൾ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ അഭിനയം പൂർണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചെന്നു യോഗത്തിൽ പങ്കെടുത്തവർ വെളിപ്പെടുത്തി.

വിജയിന്റെ ഏതു തീരുമാനത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ചാണു യോഗം പിരിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നൂറോളം പേർ പങ്കെടുത്തു. യുവ വോട്ടർമാരെ ആകർഷിക്കാൻ എന്ത് ചെയ്യണമെന്നു ചർച്ച ചെയ്തതായും സൂചനയുണ്ട്.