കേസും കോടതിയും പശ്ചാത്തലത്തിൽ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന കുറുക്കൻ ട്രെയിലർ റലീസ് ചെയ്തു. ഒരു ഇടവേളയ്ക്ക് ശേഷം
രോഗമുക്തി നേടിയ ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് കുറുക്കൻ.ഒരു കോമഡി ചിത്രമാണ് കുറുക്കൻ എന്ന് തോന്നിപ്പിക്കുവിധമാണ് ചിത്രത്തിന്റെ ട്രെയിലർ.
ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ഈ രണ്ട് പോസ്റ്ററിലും ഉണ്ടായിരുന്നത്.
നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കോമഡി എന്റർടെയ്നറാകും ചിത്രം എന്നത് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്. മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ് റാംസിങ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകിയിരിക്കുന്നത്.