ആശുപത്രിയിലെ കുളിമുറിയില്‍ ഒളിക്യാമറ, യുവാവ് പിടിയില്‍

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തിയ യുവാവ് പിടിയിൽ.ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് മുണ്ടിച്ചിറ വീട്ടിൽ സെബാസ്റ്റ്യൻ ജോസഫ് (23) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

സുഹൃത്തിന്റെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ഇയാൾ ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെക്കുകയായിരുന്നു. ദൃശ്യം പകർത്തുന്നതു കണ്ട പെൺകുട്ടി ബഹളം വെച്ചുഅല് കൂടിയതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.ഹോട്ടല്‍ ജീവനക്കാരനാണ് ഇയാൾ