സഹോദരനെ സ്കൂട്ടറിൽ കെട്ടിയിട്ട് വലിച്ചിഴച്ചു; യുവാവ് അറസ്റ്റിൽ

ജയ്പൂർ∙ രാജസ്ഥാനിലെ നഗൗരിൽ സഹോദരനെ സ്കൂട്ടറിന്റെ പുറകിൽ കെട്ടിയിട്ടു വലിച്ചിഴച്ച യുവാവു പിടിയിൽ. ഹൻസ്‍രാജ് മേഘ്‍വാൾ (35) ആണു പിടിയിലായത്. സഹോദരനായ മനോഹർ മേഘ്‍വാളിനോടായിരുന്നു (45) ക്രൂരത. നഗൗരിൽ ടൗസർ ഗ്രാമത്തിൽ ബുധനാഴ്ചയാണു സംഭവം നടന്നത്.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹൻസ്‍രാജ് സ്ഥിരം മദ്യപാനിയും സഹോദരനുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.