റോയൽ എൻഫീൽഡ് തങ്ങളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുകയാണ്. റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 എന്ന എക്കാലത്തെയും ജനപ്രിയ മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ആഗസ്റ്റ് 30ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.ലോഞ്ച് ഇവന്റ് ഓഗസ്റ്റ് 30ന് ചെന്നൈയിൽ നടക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ബുള്ളറ്റിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മികച്ചൊരു ബൈക്കായിരിക്കും ഇത്.പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350യുമായി നിരവധി സാമ്യതകളുള്ള മോഡലായിരിക്കും പുറത്തിറങ്ങാൻ പോകുന്ന പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350. ട്വിൻ ക്രാഡിൽ ഷാസിയും 349 സിസി സിംഗിൾ സിലിണ്ടർ എയർ-ഓയിൽ-കൂൾഡ് SOHC എഞ്ചിനുമാണ് ഈ സാമ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. ഈ എൺഞ്ചിൻ 6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്പിയിൽ കൂടുതൽ പവർ ഔട്ട്പുട്ടും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ക്ലാസിക്ക് 350ക്ക് സമാനമായ അഞ്ച് സ്പീഡ് ട്രാൻസ്മിഷനും പുതിയ ബുള്ളറ്റിൽ ഉണ്ടാകും.
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350യിൽ വൃത്താകൃതിയിലുള്ള ഹാലൊജൻ ഹെഡ്‌ലാമ്പ്, സിൽവർ കേസിങ്, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യൂവൽ ടാങ്ക്, യൂണീക്ക് ആയ റിയർസ്ട്രിപ്പുകൾ, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ ഡ്യൂവൽ സൈഡ് പ്രീലോഡ് അഡ്ജസ്റ്റബിൾ ഷോക്ക് അബ്‌സോർബറുകൾ, സ്‌പോക്ക്ഡ് വീലുകൾ, ചങ്കി ഫെൻഡറുകൾ, റെട്രോ-സ്റ്റൈൽ ടെയിൽ ലാമ്പുകൾ. റൗണ്ട് ഹാലൊജൻ ഇൻഡിക്കേറ്ററുകൾ, സിംഗിൾ പീസ് സീറ്റ്, റിലാക്‌സ്ഡ് എർഗണോമിക്‌സ് സ്യൂട്ടിംഗ് ടൂറിങ്, ട്യൂബുലാർ ഗ്രാബ് റെയിൽ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കും.