മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം.

ജയ്‌പൂർ : മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഭൂചലന വിവരം റിപ്പോർട്ട് ചെയ്തത്.മണിപ്പൂരിൽ റിക്ടെർ സ്‌കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ഉഖ്രുലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമാണുണ്ടായത്.രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ 30 മി​നി​റ്റ് ഇടവേളയ്ക്കി​ടെ മൂ​ന്ന് ഭൂ​ച​ല​ന​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ടതായിട്ടാണ് റിപ്പോർട്ട്. ഭൂചലനത്തിൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ  റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഭൂചലന വിവരം റിപ്പോർട്ട് ചെയ്തത്. ഇ​ന്ന് പു​ല​ർ​ച്ചെ 4:09 നും 4:25 ​നും ഇ​ട​യി​ലാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ രേഖപ്പെടുത്തിയ 4.4, 3.1, 3.4 എ​ന്നീ തീ​വ്ര​തയിലുള്ള ഭൂ​ച​ല​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. ഇതിൽ ആ​ദ്യ​ത്തെ​യും മൂ​ന്നാ​മ​ത്തെ​യും ഭൂ​ച​ല​ന​ങ്ങ​ൾ പ​ര​മാ​വ​ധി 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.ര​ണ്ടാ​മ​ത്തെ ഭൂ​ച​ല​ന​മു​ണ്ടാ​യി മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ൽ തു​ട​ർ​ച​ല​നം അ​നു​ഭ​വ​പ്പെടുകയായിരുന്നു.