എം ടി എന്നും പ്രചോദനം,രാഹുൽ ഗാന്ധി

ആധുനിക മലയാള സാഹിത്യത്തിലെ ഇതിഹാസവും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരെ സന്ദർശിച്ച രാഹുൽ ഗാന്ധി എം ടി യിൽ നിന്നും പേന ലഭിച്ചെന്നും എം ടി സമ്മാനിച്ച പേന എന്നും ഒരു നിധിപോലെ കാത്തു സൂക്ഷിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ആയുർവേദ ചികിത്സകൾക്കായി കോട്ടക്കൽ എത്തിയപ്പോഴാണ് രാഹുൽ ഗാന്ധി മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി കൂടിക്കാഴ്ച നടത്തിയത്.90-ാം വയസ്സിലും അദ്ദേഹത്തിന്റെ കണ്ണുകളിൽ നവോത്ഥാന മനുഷ്യന്റെ അസാധാരണമായ വൈദഗ്ദ്ധ്യം തിളങ്ങുന്നുവെന്നും അദ്ദേഹം എന്നും പ്രിയങ്കരവും പ്രചോദനാത്മകവുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഭാരത് ജോഡോ യാത്രക്ക് ശേഷമുണ്ടായ കാൽ മുട്ടു വേദനയ്ക്ക് വിദഗ്‌ധ ചികിത്സയ്ക്കായി കോട്ടക്കൽ ആര്യ വൈദ്യശാലയിൽ എത്തിയ രാഹുൽ ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടൊപ്പമാണ് എം ടി യെ സന്ദർശിച്ചത്.