ചാന്ദിനിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആലുവ മാർക്കറ്റിൽ

ആലുവ: കാണാതായ അന്യ സംസ്ഥാന തൊഴിലാളികളുടെ മകൾ അഞ്ചുവയസ്സുകാരി ചാന്ദിനിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ആലുവ മാർക്കറ്റിന് സമീപം കണ്ടെത്തി.. വെള്ളിയാഴ്ചയാണ് അന്യ സംസ്ഥാന തൊഴിലാളി അസഫാക്ക് കുട്ടിയെ തട്ടികൊണ്ട് പോയത്. ശക്തമായ തിരച്ചിലിൽ പ്രതി അസഫാക്കിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദിനിയെ അതേ കെട്ടിടത്തിൽ 2 ദിവസം മുൻപ് താമസക്കാരനായെത്തിയ ആസാം സ്വദേശിയായ അസഫാക്ക് ആലം തട്ടിക്കൊണ്ടു പോകുകയായിരുന്നു.

നന്നായി മലയാളം സംസാരിക്കുന്ന ചാന്ദിനി തായിക്കാട്ടുകര സ്കൂൾ കോംപ്ലക്സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ധാരാളം അതിഥി തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടമാണ് മുക്കത്ത് പ്ലാസ..