അനുയോജ്യമായ ഒരു പെൺകുട്ടിയെ നിങ്ങൾ തന്നെ കണ്ടെത്തൂ, സോണിയായ് ഗാന്ധി

ന്യൂഡൽഹി: സോണിയ ഗാന്ധിയേയും കുടുംബത്തേയും സന്ദർശിക്കാൻ ഹരിയാനയിൽ നിന്നുമെത്തിയ ഒരു സംഘം വനിതകളുമായി സംസാരിക്കവേയാണ് രാഹുൽ ഗാന്ധിയുടെ വിവാഹക്കാര്യം ചർച്ചയായത്.ഇന്ത്യാഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും കണ്ടതിന് ശേഷമാണ് കർഷക വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി സ്ത്രീകൾ സംസാരിച്ചു.ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി കർഷകരുടെ വയലുകൾ സന്ദർശിച്ചപ്പോൾ ഡൽഹിയിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് ഹരിയാനയിലെ സോനിപത് ജില്ലയിൽ നിന്നുള്ള ചില സ്ത്രീകൾ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് എത്തിയത്.

സോണിയാ ഗാന്ധി സ്ത്രീകൾക്കായി ഒരുക്കിയ ഭക്ഷണ വിരുന്നിനിടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയാണ് രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കാനുള്ള നിർദ്ദേശം സോണിയാ ഗാന്ധിക്ക് നൽകിയത്. നിങ്ങൾ ഒരു പെൺകുട്ടിയെ കണ്ടെത്തൂ എന്നായിരുന്നു സോണിയാ ഗാന്ധിയുടെ മറുപടി.രാഹുൽ ഗാന്ധി തന്നെയാണ് ഈ ചെറുവീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.അത് സംഭവിക്കുമെന്ന് മാത്രമായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.

“ചില വിശിഷ്ടാതിഥികളോടൊപ്പം അമ്മയ്ക്കും പ്രിയങ്കയ്ക്കും എനിക്കും അവിസ്മരണീയമായ ദിനം! സോനിപത്തിന്റെ കർഷക സഹോദരിമാർ ഡൽഹി സന്ദർശിക്കുന്നു, അവർ സമ്മാനങ്ങൾ കൊണ്ടുവരികയും ഏതാനും രസകരമായ സംഭാഷണങ്ങളും ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് ഒരുമിച്ച് വിലയേറിയ സമ്മാനങ്ങൾ ലഭിച്ചു. ദേശി നെയ്യ്, മധുരമുള്ള ലസ്സി, വീട്ടിൽ ഉണ്ടാക്കിയ അച്ചാറുകൾ,പിന്നെ ഒരുപാട് സ്നേഹം.” എന്ന അടിക്കുറിപ്പോടെയാണ് രാഹുൽ ഗാന്ധി സ്ത്രീകളുമായുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്..