ഫയർ ഫോഴ്‌സിന് പുതിയ മേധാവി ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.പത്മകുമാർ

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. പത്മകുമാറിനെ പുതിയ ഫയർഫോഴ്സ് മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. ടോമിൻ ജെ.തച്ചങ്കരി 31 ന് വിരമിക്കുന്നതിനാൽ എഡിജിപിയായിരുന്ന വിനോദ് കുമാറിനെ ഡിജിപി റാങ്കിലേക്ക് ഉയർത്തി.വിജിലന്‍സ് മേധാവിയുടെ ചുമതലയും ടി കെ വിനോദ് കുമാറിനാണ്.

മനോജ് എബ്രഹാമിനെ ഇന്റലിജൻസ് എഡിജിപിയായും എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനുകളുടെ പൂർണ്ണ ചുമതലയുള്ള എഡിജിപി യായും കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഡിഐജി ആയും നിയമിച്ചു.