ഹരിയാനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹിലില്‍ മതഘോഷയാത്രക്കിടെ കല്ലേറ് ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.സംഘർഷത്തിൽ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്തു.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇന്റര്‍നെറ്റ് സേവനങ്ങൾ നിര്‍ത്തിവച്ചു.

രാജസ്ഥാനില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് തിരയുന്ന ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസർ വി.എച്ച്.പി റാലിയില്‍ പങ്കെടുത്തതാണ് അക്രമത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായതിന് പിന്നാലെ നൂഹ് നഗരത്തില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറി.സര്‍ക്കാര്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പോലീസിന് നേരെയും കല്ലേറുണ്ടായി.

അക്രമത്തെ ത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചിട്ടു. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. 1000 ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.പോലീസ് തിരയുന്ന മോനു മനേസര്‍ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലായിരുന്ന ഈ റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് വീഡിയോ പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാനില്‍ നിന്നും പോലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു.