തിരുവനന്തപുരം: മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു.തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം.ഏറ്റവും അധിക കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ് വക്കം പുരുഷോത്തമൻ.
മൂന്നു തവണ സംസ്ഥാന മന്ത്രി, രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായിരുന്നു.മിസോറാം, ത്രിപുര ഗവര്‍ണര്‍ പദവിയും വഹിച്ചിട്ടുണ്ട്.1971 മുതൽ 77 വരെ കൃഷി, തൊഴിൽ വകുപ്പ് മന്ത്രിയായും 1980 ൽ ആരോഗ്യ – ടൂറിസം മന്ത്രിയായും പ്രവർത്തിച്ചു. 2004 ൽ എ കെ ആൻ്റണി സർക്കാരിലെ ധനമന്ത്രിയായിരുന്നു.
സ്റ്റുഡൻറ്സ് കോൺഗ്രസ്സിലൂടെയാണ് 1946ൽ രാഷ്ട്രീയത്തിലെത്തിയത്.സി അച്യുതമേനോൻ ഇ കെ നായനാർ ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗം അഞ്ചുതവണ നിയമസഭാംഗമായി.1984 1989ലും ആലപ്പുഴയിൽ നിന്നുള്ള ലോക്സഭാംഗമായി.ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണർ , കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് തുടങ്ങിയ പദവികൾ അലങ്കരിച്ചു.ലോക്സഭാ പബ്ലിക് അണ്ടർടേക്കിംഗ്സ് കമ്മിറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിരുന്നു.