ഓണ പരീക്ഷ ആഗസ്റ്റ് 16 ന് ആരംഭിക്കും

തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകളിലെ ഓണ പരീക്ഷ ആഗസ്റ്റ് 16 മുതൽ 24 നടക്കും.യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നുമായിരിക്കും നടക്കുക.വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗമാണ് സർക്കാരിന് പരീക്ഷ ഡേറ്റ് ശുപാർശ ചെയ്തത്.

വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേയാണ് സാധാരണ പരീക്ഷകൾ നടത്താറുള്ളത്. 19-ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് തീയ്യതിയിൽ മാറ്റം വന്നത്.പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കും.സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സിബിഎസ്ഇ പ്ലസ് 2 സപ്ലിമെന്ററി ഫലം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in , cbse.nic.in സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും.

സ്‌കൂളുകൾ 25-ന് ശേഷം അടക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിനായിരിക്കും സ്‌കൂള്‍ തുറക്കുക.