കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ കഥകളിയ്ക്കിടെ കുഴഞ്ഞു മരിച്ചു.

ആലപ്പുഴ: കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേർത്തല മരുത്തോർവട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി നടത്തുന്നതിനിടെയാണ് കുഴഞ്ഞു വീണത്.

കഥകളിയുടെ പുറപ്പാടിൽ പങ്കെടുത്ത ശേഷം ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങിൽ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ് മഹിപാലിനെ ഉടൻതന്നെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ രാത്രിയായിരുന്നു സംഭവം.എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേൽ മഹിപാലിന്റെയും രതിയുടെയും മകനാണ്.