ഐഫോൺ 15 സീരീസ്,ലോഞ്ചിങ് സെപ്റ്റംബറിൽ

ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ് എന്നീ നാലു മോഡലുകള്‍ ഐഫോൺ 15 സീരീസ് പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ സെപ്റ്റംബർ മാസം ലോഞ്ച് ചെയ്‌തേക്കും.

യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് പാക്കോട് കൂടിയായിരിക്കും 15 സീരിസ് പുറത്തിറക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇറങ്ങാനിരിക്കുന്ന പുതിയ മോഡലുകളുടെ വിവരങ്ങൾ ഇതുവരെയും കമ്പനി പുറത്തു വിട്ടിട്ടില്ല. ഐഫോൺ 15 സീരീസിന്റെ പ്രോ മോഡലുകൾക്ക് 200 ഡോളർ വരെ വില വർധിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ അതേ വിലയിൽ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ഐഫോൺ 15, 15 പ്ലസ് മോഡലുകളിൽ ഐഫോൺ 14 പ്രോയിൽ കാണപ്പെടുന്ന എ16 ബയോണിക് ചിപ്പ് ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ് മോഡലുകളില്‍ പുതിയ ആപ്പിള്‍ എ17 ബയോണിക് ചിപ്പ് അവതരിപ്പിച്ചേക്കും എന്ന തരത്തില്‍ റിപ്പോർട്ടുകളുണ്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല.

പുതിയ നാല് മോഡലുകളിലും സാധാരണ ലൈറ്റ്‌നിങ് കണക്ടറിന് പകരം ഡൈനാമിക് ഐലൻഡും യുഎസ്ബി സി പോർട്ടുകളുമാണ് ഉണ്ടായിരിക്കും. പ്രോ മോഡലുകളിൽ സ്‌റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിന് പകരം പുതിയ ടൈറ്റാനിയം ഫ്രെയിമാണ് ഉണ്ടാവുക.
ഐഫോൺ 15 ന് ഐഫോൺ 14 നേക്കാൾ ഡിമാൻഡ് കുറവായിരിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ് ചി കുവോ അടുത്തിടെ സൂചന നൽകിയിരുന്നു