സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു

കൊച്ചി: സംവിധായകന്‍ സിദ്ധിഖ് അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.ന്യൂമോണിയയും കരൾ രോഗബാധയും മൂലം കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.

വിജയ കഥകൾ രചിച്ച് മലയാള വാണിജ്യ സിനിമയെ വഴി മാറ്റി നടത്തിയ സംവിധായക സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടായിരുന്നു സിദ്ധിഖ്-ലാല്‍.കൊച്ചിന്‍ കലാഭവനില്‍ മിമിക്രി കലാകാരന്മാരായിരുന്ന ലാലും സിദ്ധിഖും ഫാസിലിന്‍റെ ശിക്ഷണത്തിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്നു.1989ല്‍ റിലീസ് ചെയ്ത റാംജിറാവു സ്പീക്കിങ് തുടങ്ങി സിദ്ധിഖ് -ലാല്‍ കൂട്ട് കെട്ടിൽ പേരില്‍ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്തു.

ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാതർ , വിയറ്റ്നാം കോളനി, കാബൂളിവാല, എന്നിങ്ങനെ തുടര്‍ വിജയങ്ങളിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ സിനിമകളുടെ സൃഷ്ടാക്കളായി. 2010ല്‍ ദിലീപും നയന്‍താരയും ഒന്നിച്ച് സൂപ്പര്‍ ഹിറ്റായി മാറിയ ബോഡിഗാര്‍ഡ് എന്ന ചിത്രം തമിഴില്‍ വിജയ്- അസിന്‍ കോംബോയില്‍ കാവലന്‍ എന്ന പേരിലും ബോഡിഗാര്‍ഡ് എന്ന പേരില്‍ സല്‍മാന്‍ ഖാന്‍, കരീന കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു.മലയാള സിനിമയ്ക്ക് തീരാത്ത നഷ്‍ടം തന്നെയാണ് സിദ്ദിഖിന്റെ വേർപാട്