അപ്പയോട് ജനങ്ങൾക്ക് വലിയ സ്നേഹമായിരുന്നു,ആ ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്, ചാണ്ടി ഉമ്മൻ.

കോട്ടയം: അപ്പയോട് ജനങ്ങൾക്ക് വലിയ സ്നേഹമായിരുന്നു,ആ ജനങ്ങളിൽ പൂർണ്ണ വിശ്വാസമാണ് തനിക്കെന്ന്, പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.കഴിഞ്ഞ 23 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ല താനെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ബിരിയാണി ചലഞ്ച് നടത്തുകയും കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നത് അടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിയത് തന്റെ നേതൃത്വത്തിലാണ്. ഭൂരിപക്ഷം എത്ര വേണം ജയിപ്പിക്കണോ തോൽപ്പിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ജനങ്ങളാണ്. ആ ജനങ്ങളിൽ പൂർണ്ണ വിശ്വാസമാണ്. കോവിഡ് സമയത്ത് ഒന്നും ചെയ്തില്ല എന്ന സിപിഎം ആരോപണത്തിനു മറുപടിയായി ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് താൻ പോകരുതെന്നോ ജനങ്ങൾ വരരുതെന്നോ എങ്ങനെ പറയാൻ ആകും? അങ്ങനെ പറയാൻ ആർക്കാണ് അധികാരമെന്നും പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിത്വം വലിയ ഉത്തരവാദിത്വമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് പത്തിന് പുറത്തുവരും.

മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു.പുതുപ്പള്ളി നിയമസഭാമണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടു.പ്പ് നടക്കുന്നത് സെപ്റ്റംബർ അഞ്ചിനാണ്. എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17നും സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18നും നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21നും ആയിരിക്കും.