രക്ഷപെടാനുള്ള ഓട്ടത്തിനിടെ കാല് തെന്നി വീണ ഞാൻ കരഞ്ഞു,ചെറുത്തു,ഫലമുണ്ടായില്ല,കൂട്ട ബലാത്സംഗത്തിനിരയായി ,മണിപ്പുർ വീണ്ടും

മണിപ്പൂർ : രാജ്യം നടുങ്ങിയ കൂട്ടബലാത്സം​ഗ സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് മറ്റൊരു കൂട്ടബലാത്സം​ഗ കേസു കൂടി രജിസ്റ്റർ ചെയ്തു.മെയ് 3 ന് ചുരാചാന്ദ്പൂരിലാണ് സംഭവം.സംഘർഷം നടക്കുമ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച തന്നെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ലൈ​ഗികാതിക്രമം നടത്തിയതായാണ് യുവതിയുടെ പരാതി. കുക്കി വിഭാ​ഗക്കാർ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് അക്രമത്തിനിരയായ 37കാരിയായ യുവതി പറയുന്നു.

മെയ് 3 ന് വൈകുന്നേരം 6:30 ഓടെ ഒരു സംഘം കുക്കി അക്രമികൾ പീഡനത്തിനിരയായ സ്ത്രീയുടേതുൾപ്പെടെ നിരവധി വീടുകൾക്ക് തീയിട്ടു.അരാജകത്വത്തിനിടയിൽ തന്റെ മരുമകളോടും രണ്ട് ആൺമക്കളോടും ഒപ്പം അനിയത്തിയെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. അരക്കിലോമീറ്ററോളം ഓടിയപ്പോൾ കാലിടറി വീഴുകയായിരുന്നു. സഹോദരി കുട്ടികളുമായി സുരക്ഷിതസ്ഥാനത്തേക്ക് ഓടിയപ്പോൾ അഞ്ചാറു പേർ ചേർന്ന് യുവതിയെ തടഞ്ഞുവെ്കകുകയും പീഡിപ്പിക്കുകയുമായിരുന്നു.

.“ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ ഓടി, എന്നാൽ വഴിയിൽ കാല് തെന്നി വീണു. ഞാൻ കരഞ്ഞിട്ടും ആരുടെയും സഹായമുണ്ടായില്ല. ചെറുത്തുനിൽക്കാൻ ശ്രമിച്ചിട്ടും തന്നെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ക്രൂരമായ ലൈംഗികാതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.”യുവതിയുടെ പരാതിയിൽ പറയുന്നു.

അതിനുശേഷം വീണ്ടും ചില കുക്കി അക്രമികൾ അവരോടൊപ്പം ചേർന്നു ബലാത്സംഗം ചെയ്തു. ആ സമയത്ത് എനിക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തെളിഞ്ഞപ്പോൾ ഞാൻ ചില മെയ്തേയ് ആളുകൾക്കൊപ്പമാണ് ഉള്ളത്.” യുവതി പോലീസിനോട് പറഞ്ഞു.ബുധനാഴ്ച ബിഷ്ണുപൂരിലെ വനിതാ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്തു