വിവാഹം കഴിക്കാൻ സമ്മതിക്കാത്ത കാമുകന്റെ മകനെ ശ്വാസം മുട്ടിച്ചു കൊന്ന കാമുകി അറസ്റ്റിൽ

ന്യൂഡൽഹി: വെസ്റ്റ് ഡൽഹിയിൽ കാമുകന്റെ മകനെ കൊലപ്പെടുത്തിയ കേസിൽ കാമുകി അറസ്റ്റിൽ. കാമുകന്റെ മകനായ ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പൂജ കുമാരി അറസ്റ്റിലായത്.കാമുകനെ വിവാഹം കഴിക്കാൻ കാമുകന്റെ മകൻ സമ്മതിക്കാത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.

ദിവ്യാൻഷിന്റെ പിതാവ് ജിതേന്ദ്രയുമായി പ്രണയത്തിലായ പൂജ 2019 മുതൽ ഒരുമിച്ച് താമസിക്കു കയായിരുന്നു .മൂന്നു വർഷത്തിനു ശേഷം ജിതേന്ദ്ര ഭാര്യയുടെയും മകന്റെയും അടുത്തേക്ക് മടങ്ങിപ്പോയതാണ് പൂജയെ ചൊടിപ്പിച്ചതും കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസ് പറയുന്നത്.

ഒരു പൊതുസുഹൃത്തിന്റടുത്തുനിന്നു ജിതേന്ദ്രയുടെ ഇന്തർപുരിയിലെ വീടിന്റെ വിലാസം വാങ്ങി ജിതേന്ദ്രയുടെ വീട്ടിൽ എത്തിയപ്പോൾ അയാളുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. വീട്ടിനകത്ത് കയറിയ പൂജ ജിതേന്ദ്രയുടെ മകൻ കിടപ്പുമുറിയിൽ ഉറങ്ങി കിടക്കുന്നത് കണ്ടു. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി പൂജ ദിവ്യാൻഷിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടർന്ന് കിടക്കയുടെ ബോക്സിലെ വസ്ത്രങ്ങളെല്ലാം മാറ്റി അതിൽ മൃതദേഹം ഒളിപ്പിച്ച ശേഷം അവിടെനിന്നു കടന്നുകളയുകയും ചെയ്തു.

സിസിടിവിയുടെ സഹായത്തോടെ യുവതിയെ തിരിച്ചറിഞ്ഞ പോലീസ് പൂജയെ അന്വേഷിച്ച് അവരുടെ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾക്കൊപ്പമല്ല ഇവർ താമസമെന്ന് മനസിലാകുന്നത്.പൂജയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ച പോലീസ് ഇന്തർപുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള മുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും ഇവർ സമീപത്തു തന്നെയുണ്ടെന്നും ഒളിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് കണ്ടെത്തുകയും. തുടർന്ന് മൂന്നു ദിവസത്തിനു ശേഷം പൂജയെ പിടികൂടുകയും ചെയ്തു