മാധ്യമപ്രവർത്തകനെ വീട്ടിൽക്കയറി വെടിവെച്ച് കൊന്നു

പട്ന: ബിഹാറിലെ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വീട്ടിൽക്കയറി വെടിവെച്ച് കൊലപ്പെടുത്തി. വിമൽ കുമാർ യാദവ് എന്ന പത്രപ്രവർത്തകനെയാണ് കൊലപ്പെടുത്തിയത്. ദൈനിക് ​ജാ​ഗരൺ എന്ന പത്രത്തിന്റെ ലേഖകനായിരുന്നു വിമൽ കുമാർ യാദവ്.

ആഗസ്റ്റ് 18 വെള്ളിയാഴ്ച ബിഹാറിലെ അരാരിയ ജില്ലയിലാണ് അക്രമം നടന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു. “ഒരു മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്ന സംഭവം വളരെ ഞെട്ടിപ്പിക്കുന്നതും പോലീസ് സംവിധാനത്തിന്റെ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതുമാണ്. രണ്ട് വർഷം മുമ്പ് അദ്ദേഹത്തിന്റെ സഹോദരനും കൊല്ലപ്പെട്ടു. വിമൽ കുമാറിന് നിരന്തരം ഭീഷണികൾ വന്നിരുന്നതായും അതിന്റെ വിവരങ്ങൾ ഇയാൾ പോലീസിന് നൽകിയിരുന്നതായും പറയപ്പെടുന്നു. ഈ വിവരം കൃത്യമാണോയെന്ന് അന്വേഷിക്കും. ഇന്ന് നടന്ന സംഭവം വളരെ ഹൃദയഭേദകമാണ്.” അരാരിയ ജില്ലാ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് അമരേന്ദ്ര സിംഗ് പറഞ്ഞു