കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും.രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ടുവണങ്ങിയതിന്റെ പേരിൽ രൂക്ഷ വിമർശനം നേരിടുന്ന രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി രംഗത്തെത്തി.
വൻ വിവാദങ്ങൾക്ക് വഴിവച്ച സൂപ്പർതാരത്തിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയത്. ജയിലര്‍, ഹുകും എന്നീ ഹാഷ്ടാഗുകൾക്കൊപ്പം കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും- എന്നാണ് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്.നിരവധി പേരാണ് രജനിയുടെ പ്രവർത്തി മോശമായിപ്പോയി എന്ന് പറഞ്ഞ് കമന്റ ഇട്ടിരിക്കുന്നത്.
ലഖ്‌നൊവിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് രജനി യുപി മുഖ്യമന്ത്രിയെ കണ്ടത്. കാറില്‍ നിന്ന് നേരെയിറങ്ങിയ സൂപ്പര്‍ സ്റ്റാര്‍ യോഗി ആദിത്യനാഥിന്‍റെ കാല്‍ക്കൽ വീഴുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ കാൽ തൊട്ടുവണങ്ങിയ തമിഴ് സൂപ്പർ സ്റ്റാർ തമിഴ് മക്കളെ അപമാനിച്ചുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു