കൊച്ചിയിൽ വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി

കൊച്ചി: പെരുമ്പാവൂരിൽ അറക്കപ്പടിയിൽ കോളജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ, റിച്ചു റെജി, എൽബിൻ മാത്യു എന്നിവരാണ് പോലീസ് പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിക്കുന്നിടത്ത് നിന്നാണ് എംഡിഎംഎയും കഞ്ചാവും പോലീസ് കണ്ടെടുത്തത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്.പോലീസും ഡാൻസാഫും ചേർന്നാണ് നടത്തിയ പരിശോധന നടത്തിയത്