കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത്

തിരുവനന്തപുരം: . കേരളത്തിലേക്ക് രണ്ടാമത്തെ വന്ദേ ഭാരത് എത്തുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.തിരുവനന്തപുരം – മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമത്തിൽ റെയിൽവേ മാറ്റം വരുത്തിയത് പുതിയ വന്ദേ ഭാരത് എത്തുന്നതിൻ്റെ ഭാഗമായാണെന്ന് സൂചന. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ചെന്നൈയിൽ പരിശീലനം നൽകിത്തുടങ്ങി.

നിലവിൽ വന്ദേ ഭാരത് (20634) തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുവുന്നത്. ഉച്ചയ്ക്ക് 1.20ന് ട്രെയിൻ കാസർകോട്ട് എത്തും. രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിന് ഈ സമയം നൽകാനാണ് ആലോചന. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തുന്ന ട്രെയിൻ രണ്ടുമണിയോടെ പുറപ്പെട്ട് രാത്രി 11 മണിയോടെ മംഗളൂരുവിലെത്തും.

രണ്ടാം വന്ദേ ഭാരത് ട്രെയിൻ എത്തുന്നതിൻ്റെ മുന്നോടിയായി തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി (12082), ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് (16307) ട്രെയിനുകളുടെ സമയക്രമമാണ് പുനഃക്രമീകരിച്ചത്.