അക്കൗണ്ട് ബാലൻസ് വെറും 17 രൂപ,ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് നൂറു കോടി രൂപയുടെ ചെക്ക്

വിശാഖപട്ടണം: ക്ഷേത്ര ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. ചെക്ക് മാറ്റാനായി അടുത്തുള്ള മഹീന്ദ്ര ബാങ്കിലേക്കെത്തിയ ക്ഷേത്രഭാരവാഹികൾ ഭക്തന്‍റെ അക്കൗണ്ട് ബാലൻസ് കണ്ട് ഞെട്ടി . വെറും 17 രൂപ. കൊട്ടക് മഹീന്ദ്രയുടെ വിശാഖപട്ടണം ബ്രാഞ്ചിലാണ് ഭക്തന്റെ അക്കൗണ്ട് ഉള്ളത്.

ക്ഷേത്രം ഭാരവാഹികളെ കബളിപ്പിക്കാൻ ബോധപൂർവം നടത്തിയ പണിയാണെന്നു ബോധ്യമായാൽ ഇയാൾക്കെതിരെ കേസെടുക്കും.ആന്ധ്രയിലെ പ്രധാന തീർഥാടന കേന്ദ്രമായ ശ്രീവരാഹലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പേരിലുള്ള ചെക്കിൽ ബൊഡെപള്ളി രാധാകൃഷ്ണ എന്നയാളാണ് ഒപ്പിട്ടിരിക്കുന്നത് .