പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പ്രതി മയക്കുമരുന്നിന് അടിമ

കോഴിക്കോട്: തൊട്ടിൽപ്പാലത്ത് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പിടിയിലായ പ്രതി മയക്കുമരുന്നിന് അടിമ.തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ടു.കുണ്ടുതോട് സ്വ​ദേശി ജുനൈദിനെ പോലീസ് പിടികൂടി. വടകരക്ക് സമീപത്ത് നിന്നാണ് ജുനൈദിനെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ജുനൈദിന്റെ വീട്ടിൽ നിന്നും എംഡിഎംഎയും പോലീസ് കണ്ടെടുത്തു.

പെൺകുട്ടിയെ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗത്തിനിരയാക്കിയ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായും പരാതിയിൽ പറയുന്നു.പോലീസ് കസ്റ്റഡിയിലുള്ള ജുനൈദിനെ ചോദ്യം ചെയ്ത് വരികയാണ്.മയക്കുമരുന്നിന് അടിമയാണ് ജുനൈദ് എന്നാണ് പോലീസ് നൽകുന്ന വിവരം.

കഴിഞ്ഞ വ്യാഴാഴ്ച, ഓ​ഗസ്റ്റ് 17ന് പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നും കാണാതായതായി പെൺകുട്ടിയുടെ കുടുംബം പരാതി നൽകി . പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിൽ പ്രതി ജുനൈദിന്റെ വീട്ടിലെത്തിയ .
പോലീസ് വിവസ്ത്രയായ പെൺകുട്ടിയെ മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. വാതിൽ തകർത്താണ് പോലീസ് പെൺകുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കൾ വിദേശത്തായതിനാൽ പ്രതി ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്.