ഓട്ടോറിക്ഷ പുഴയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു, മൂന്ന് വയസുള്ള കുട്ടിയെ കാണാതായി

ആലപ്പുഴ : മാവേലിക്കരയിൽ കൊല്ലകടവ് പാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ യുവതി മരിച്ചു. ഓട്ടോയിലുണ്ടായിരുന്നു മൂന്ന് വയസുള്ള കുട്ടിയെ കാണാതായി. വെൺമണി പാറചന്ത സ്വദേശിനി ആതിര എസ് നായരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള മകൻ കാശിനാഥനെയാണ് കാണാതായത്.

അഞ്ച് പേരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. മൂന്ന് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ആതിരയുടെ ഭർത്താവ് ഷൈലേഷ് (അനു–43), മകൾ കീർത്തന (11), ഓട്ടോ ഡ്രൈവർ സബനോ സജു എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുഞ്ഞിന് വേണ്ടി ഫയർ ഫോഴ്സും പോലിസും തിരച്ചിൽ തുടരുകയണ്.നിയന്ത്രണം വിട്ട ഓട്ടോറിക്ഷ അച്ചൻകോവിലാറ്റിലേക്ക് വീഴുകയായിരുന്നു.