തിരുവനന്തപുരം : ഭൂമി പിളരുംപോലെ എന്ന ആദ്യ ചെറുകഥാസമാഹാരത്തിന് ശേഷം പ്രശസ്ത ചെറുകഥാകൃത്ത് ടി വി സജിത് എഴുതിയ കുട്ടികളുടെ നോവൽ ‘ഭൂപി In Ivani Island’ കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിഖ്യാത നോവലിസ്റ്റ് ശ്രീ. സി.വി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.എഴുത്തുകാരനും അധ്യാപകനുമായ ശ്രീ. പ്രാപ്പൊയില്‍ നാരായണന്‍ മാഷ് പുസ്തകം ഏറ്റുവാങ്ങി.
തുടര്‍ഭാഗങ്ങളുള്ള ഭൂപി സീരീസിലെ ആദ്യഭാഗമാണ് ഭൂപി In Ivani Island. ഫാന്‍റസി വിഭാഗത്തിലുള്ള ഈ നോവല്‍ വായിച്ചുതുടങ്ങുന്ന കൊച്ചുകുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്ക് വായിച്ച് കൊടുക്കാന്‍ സാധിക്കുംവിധം ലളിതമായ ഭാഷയിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. മുഖവില 140 രൂപ മുഖവിലയുള്ള പുസ്തകം വിപണിയില്‍ ലഭ്യമാണ്.
കൈരളി ബുക്സ് എഡിറ്റര്‍ ശ്രീ. സുകുമാരന്‍ പെരിയച്ചൂര്‍ പുസ്തകപരിചയം നടത്തി.സപര്യ സാസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങളില്‍ നോവലിസ്റ്റ് കെ. വി മുരളീമോഹനന്‍, പ്രശസ്ത നിരൂപകന്‍ എ.വി പവിത്രന്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, ആനന്ദകൃഷ്ണന്‍ എടച്ചേരി, പ്രേമചന്ദ്രന്‍ ചോമ്പാല, കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.