ബന്ധുവായ വൃദ്ധസദനം നടത്തിപ്പുകാരനെ കോൺക്രീറ്റ് കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം: കാട്ടാക്കടയിൽ ബന്ധുവായ വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. പൂവച്ചൽ കുറുകോണം സ്വദേശികളായ സുനിൽകുമാർ സഹോദരൻ സാബു എന്നിവരാണ് പൊലീസിൻ‍റെ പിടിയിലായത്. കാട്ടാക്കടയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

ബന്ധുവിന്‍റെ മരണത്തിനെത്തിയ  ബന്ധുവും വൃദ്ധസദനം നടത്തിപ്പുകാരനുമായ ജലജനെ സുനിൽകുമാർ സഹോദരൻ സാബു എന്നിവർ ചേർന്ന് റോഡിൽ വെച്ച് മർദ്ദിക്കുകയും മർദ്ദനത്തിൽ നിലത്തു വീണപ്പോൾ സ്ഥലത്തുണ്ടായിരുന്ന കോൺക്രീറ്റ് കല്ലെടുത്ത് മുഖത്ത് അതിക്രൂരമായി ഇടിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

.തൂങ്ങാംപാറ പൊറ്റവിളയിൽ ഇവരുടെ ബന്ധുവിന്റെ മരണത്തിന് മരണ വീട്ടിൽ വന്ന ജലജൻ (56) വാഹനത്തിൽ കയറി പോകാൻ തുടങ്ങുന്നതിനു മുമ്പ് എത്തിയ സുനിൽ സഹോദരൻ സാബുവിനെ വിളിച്ചു വരുത്തിയാണ് ഈ ക്രൂര കൃത്യം നടത്തിയത്.സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളായ സുനിലിനെ ക്രിസ്ത്യൻ കോളേജിന് സമീപത്തു നിന്നും സാബുവിനെ ആമച്ചിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.