6.8 തീവ്രത രേഖപ്പെടുത്തിയ മൊറോക്കോ ഭൂചലനത്തിൽ 296 മരണം

റാബത്ത് : ശക്തമായ ഭൂചലനത്തിൽ 296 പേർക്ക് ജീവൻ നഷ്ടമായതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനം മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.പ്രാദേശിക സമയം രാത്രി 11 മണി കഴിഞ്ഞാണ് മൊറോക്കോയെ നടുക്കിയ ഭൂചലനമുണ്ടായത്. 150ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മരാക്കെയുടെ സമീപ പ്രദേശത്തായിട്ടാണ്. ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയുെ നിരവധി ആളുകൾ കുടുങ്ങി കിടപ്പുണ്ട് എന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.റാബത്തിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മരാക്കെ വരെയുള്ള പ്രദേശങ്ങളിൽ വലിയ നഷ്ടങ്ങളുണ്ടായി.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്‌ദാനം ചെയ്തു