കേരളത്തിൽ പോലീസ് വാടകയ്ക്ക്

തിരുവനന്തപുരം : ഒരു എസ്ഐ, പരിശീലനം സിദ്ധിച്ച പോലീസ് നായ, വയർലെസ് ഉപകരണങ്ങൾ എന്നിവയെല്ലാം നിങ്ങൾക്ക് ഒരു ദിവസത്തേക്ക് 34,000 രൂപയ്‌ക്ക്, വാടകയ്‌ക്കെടുത്ത് സുരക്ഷയ്ക്കായി കൊണ്ടുപോകാനുള്ള  മാർ​ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

കൊണ്ടുപോകാനുള്ള ഇതിന് വിവിധ മാർ​ഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി സർക്കിൾ ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് ഒരു ദിവസത്തേക്ക് 3,035 രൂപ മുതൽ 3,340 രൂപ വരെയാണ് സർക്കാർ പുറത്തിറക്കിയ പുതിയ നിരക്കുകൾ അനുസരിച്ചുള്ള തുക. ഒരു സിവിൽ പോലീസ് ഓഫീസറുടെ സേവനത്തിന് 610 രൂപയാണ്. പരിശീലനം ലഭിച്ച പോലീസ് നായകളെ ലഭിക്കുന്നതിന് 7,280 രൂപ മുടക്കണം. കൂടാതെ വയർലെസ് ഉപകരണങ്ങൾ 12,130 രൂപയ്ക്ക് പ്രതിദിന വാടകയ്ക്ക് നൽകുന്നു. 12,000 രൂപയ്ക്ക് ഒരു പോലീസ് സ്റ്റേഷൻ കെട്ടിടവും വാടകയ്ക്കെടുക്കാൻ സാധിക്കും. പാർട്ടികൾ, എന്റർടെയ്ൻമെന്റ് മേഖല, സിനിമാ ഷൂട്ടിംഗുകൾ എന്നിവയാണ് സാധ്യതയുള്ള ഉപഭോ​ക്താക്കളായി കരുതുന്നത്.

വയർലെസ് സെറ്റുകളും തോക്കുകളുള്ള പോലീസുകാരെയും വാടകയ്ക്ക് നൽകുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തുന്നുവെന്ന വാദം നിലനിൽക്കെ യാണ് പുതുക്കിയ നിരക്കുകൾ സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം കണ്ണൂരിലെ പാനൂരിൽ വ്യവസായിയുടെ മകളുടെ വിവാഹച്ചടങ്ങിൽ കാവൽ നിൽക്കാൻ നാല് പോലീസുകാരെ നിയോഗിച്ചിരുന്നു. അത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.