ബംഗ്ലാദേശിൽ നടക്കുന്ന ഇന്റർനാഷണൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി സലാം പാപ്പിനിശ്ശേരിയെ തിരഞ്ഞെടുത്തു.

ഷാർജ: UAE യിലെ യാബ് ലീഗൽ ഗ്രുപ്പിന്റെ സിഇഒയും ഗ്ലോബൽ പ്രവാസി അസോസിയേഷന്റെ സ്ഥാപകനുമായ സലാം പാപ്പിനിശ്ശേരിയെ ബംഗ്ലാദേശിൽ വെച്ച് നടക്കുന്ന ഇന്റർനാഷനൽ പീസ് കോൺഫറൻസിൽ മുഖ്യാതിഥിയായി തിരഞ്ഞെടുത്തു. സെപ്തംബർ 23 ന് ധാക്കയിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ധാക്ക ഇന്റർനാഷനൽ പീസ് കോൺഫെറെൻസിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഇദ്ദേഹം യൂഎഇ ഉൾപ്പടെ സൗജന്യ നിയമ സഹായ സാമൂഹ്യ സേവന രംഗങ്ങളിൽ സജീവസാന്നിധ്യമാണ്.