ലോക റെക്കോർഡോടെ ഹാങ്ചോയിൽ ആദ്യ സ്വർണം പിറന്നു

ഹാങ്ചോ : ഹാങ്ചോയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പട്ടികയിൽ ആദ്യ സ്വർണമെത്തി. 10 മീറ്റർ എയർ റൈഫിളിൽ ദിവ്യാൻഷ് പൻവാർ, ഐശ്വരി തോമാർ, രുദ്രാങ്കാശ് പാട്ടിൽ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്ക് സ്വർണം നേടി നൽകിയത്. 1893.7 എന്ന റെക്കോർഡ് സ്കോറോടെയാണ് ഇന്ത്യ സ്വർണം നേടിയത്. ലോക, ഏഷ്യൻ ഗെയിംസ്, ഏഷ്യ എന്നീ റെക്കോർഡുകൾ ഭേദിച്ചാണ് ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം.

ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ എട്ടായി. തുഴച്ചലിൽ രണ്ട് ഇനങ്ങളിൽ ഇന്ത്യ വെങ്കലം നേടി. തുഴച്ചലിൽ നാല് പേരടങ്ങുന്ന കോക്സ്ലെസ്, സ്കൾസ് ഇനങ്ങളിലെ നേട്ടത്തോടെയാണ് ഇന്ത്യ എട്ടാം മെഡൽ സ്വന്തമാക്കിയത്. ഒരു സ്വർണം, മൂന്ന് വെള്ളി, നാല് വെങ്കലം എന്നിങ്ങിനെയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ നേട്ടം.